
ദോഹ:ആഭ്യന്തര മന്ത്രിയും ലഖ്വിയാ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നേതൃത്വത്തിലും പരിപാലനത്തിലും ‘വതൻ 2025’ അഞ്ചാമത് ദേശീയ അഭ്യാസം (exercise) ദോഹയിൽ ആരംഭിച്ചു.
സൈനിക, സുരക്ഷാ, സിവിൽ വിഭാഗങ്ങളുടെ വ്യാപകമായ പങ്കാളിത്തത്തോടെയാണ് അഭ്യാസം ആരംഭിച്ചത്. പ്രതിസന്ധി ഘട്ടങ്ങളെയും അടിയന്തരാവസ്ഥകളെയും കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്യാൻ, വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണവും ഫീൽഡ് റെഡിനസും ശക്തിപ്പെടുത്തുന്നതാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തിന്റെ സൈനിക-സുരക്ഷാ-സിവിൽ സംവിധാനങ്ങളുടെ ഏകീകരിത ശേഷിയും കരുത്തും പ്രകടമാക്കുന്ന തരത്തിലാണ് പരിപാടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഈ വർഷത്തെ അഭ്യാസത്തിൽ അമേരിക്കൻ സേനയും പങ്കുചേർന്നിട്ടുണ്ട്. ഇതിലൂടെ ഖത്തറും യുഎസും തമ്മിലുള്ള അന്തർദേശീയ സുരക്ഷാ സഹകരണത്തിന്റെ ആഴവും ഭാവിയിലെ സംയുക്ത ദൗത്യങ്ങൾക്ക് ഉള്ള ഒരുക്കങ്ങളും പ്രതിഫലിക്കുന്നു. അതിൽ 2026ലെ ഫിഫാ ലോകകപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളും ഉൾപ്പെടും.











